ഉപ്പയും ഉമ്മയും സഹോദരങ്ങള്‍ എല്ലാവരും ജമീലയുടെ സ്വഭാവത്തെ പറ്റി സത്താറിനോട് പരദൂഷണം പറഞ്ഞു.!! സത്താര്‍ അതൊന്നും വിശ്വസിച്ചില്ല.! കാരണം സത്താറിനു കെട്ട്യോള് ജമീലയെ വിശ്വാസമാണ്.!! . അവര്‍ക്കെല്ലാം സത്താറിന്‍റെ സ്വത്തിലാണ് കണ്ണെന്ന് ജമീല പറഞ്ഞു.! ഉപ്പയേയും ഉമ്മയേയും തന്‍റെ ബന്ധത്തില്‍ ആരേയും വീട്ടിലേക്ക് അടുപ്പിക്കേണ്ടന്ന് സത്താര്‍ പറഞ്ഞത് ജമീല അക്ഷരംപ്രതി അനുസരിച്ചു.!! കാരണം ജമീല സത്താറിന്‍റെ അനുസരണയുള്ള കെട്ട്യോളാണ്.!!! മക്കളില്ലാത്ത വിഷമംപറഞ്ഞ് ജമീല കരഞ്ഞു. സങ്കടം തീര്‍ക്കാന്‍ സത്താര്‍ അള്‍ട്ടോകാറും മൊബൈല്‍ഫോണും ജമീലക്ക് സമ്മാനിച്ചു. കാരണം ജമീല സത്താറിന്‍റെ ജീവനാണ്.!!
അവധി കഴിഞ്ഞ് തിരിച്ച് പോരുമ്പോള്‍ ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാന്‍ കഴിയില്ലെന്നും പറഞ്ഞ് ജമീല സത്താറിനെ കെട്ടിപിടിച്ച് പൊട്ടിക്കരഞ്ഞു. ഒപ്പിട്ട ബ്ലാങ്ക് ചെക്കുകള്‍ കയ്യില്‍ കൊടുത്തപ്പോള്‍ പൊട്ടലു നിറുത്തി തേങ്ങിക്കരഞ്ഞു.!! എന്തു തിരക്കിലാണെങ്കിലും ദിവസവും ഒരു തവണയെങ്കിലും വിളിക്കാം എന്നുറപ്പ് പറഞ്ഞപ്പോല്‍ തേങ്ങലു നിറുത്തി ചുമ്മാ കരഞ്ഞു.!!

“നിങ്ങള്‍വിളിക്കുന്ന സബ്‌ക്രൈബര്‍ പരിധിക്ക് പുറത്താണ് ദയവ് ചെയ്ത് അല്‍പ്പ സമയം കഴിഞ്ഞ് വീണ്ടും ശ്രമിക്കൂ…
വിളിക്കുമ്പോഴെല്ലാം ജമീലയുടെ മൊബൈലില്‍ നിന്നും കമ്പ്യൂട്ടര്‍ മറുപടി പറഞ്ഞു.!!
കാരണം ജമീലയുടെ മൊബൈല്‍ അപ്പോഴെല്ലാം പരിധിക്ക് പുറത്താണ്.!! സത്താര്‍ ശ്രമിച്ചു കൊണ്ടേയിരുന്നു.!!
“ഹലോ.. ജമീല ഫോണ്‍ എടുത്തു.
വിളിക്കുമ്പോഴെല്ലാം ജമീലയുടെ മൊബൈലില്‍ നിന്നും കമ്പ്യൂട്ടര്‍ മറുപടി പറഞ്ഞു.!!
കാരണം ജമീലയുടെ മൊബൈല്‍ അപ്പോഴെല്ലാം പരിധിക്ക് പുറത്താണ്.!! സത്താര്‍ ശ്രമിച്ചു കൊണ്ടേയിരുന്നു.!!
“ഹലോ.. ജമീല ഫോണ്‍ എടുത്തു.
“മൊബൈല്‍ ഓഫായിരുന്നോ ?, ഞാന്‍ കുറേ നേരമായല്ലോ വിളിക്കാന്‍ തുടങ്ങിയിട്ട്.
“ ഓ അത് ഒരു റോങ്നമ്പര്‍ അടിച്ചുകൊണ്ടേയിരിക്കുന്നു. ശല്ല്യമായപ്പോള്‍ ഓഫ് ചെയ്തതാ .
ജമീല മറുപടി പറഞ്ഞു.!
സത്താര്‍ പിന്നെ കൂടുതല്‍ ഒന്നും ചോദിച്ചില്ല . കാരണം സത്താറിന് കെട്ട്യോളു ജമീലയെ വിശ്വാസമാണ്.!!
“ ഓ അത് ഒരു റോങ്നമ്പര്‍ അടിച്ചുകൊണ്ടേയിരിക്കുന്നു. ശല്ല്യമായപ്പോള്‍ ഓഫ് ചെയ്തതാ .
ജമീല മറുപടി പറഞ്ഞു.!
സത്താര്‍ പിന്നെ കൂടുതല്‍ ഒന്നും ചോദിച്ചില്ല . കാരണം സത്താറിന് കെട്ട്യോളു ജമീലയെ വിശ്വാസമാണ്.!!
സത്താര്‍ വിളിക്കുമ്പോഴെല്ലാം റോങ്നമ്പര്‍ വഴിമുടക്കി കൊണ്ടിരുന്നു.!! കാരണം അധിക സമയവും ജമീലയുടെ മൊബൈല്‍ പരിധിക്ക് പുറത്തു തന്നെയായിരുന്നു.!! കമ്പനിയിലെ ജോലിക്കുറവു കൊണ്ട് അനുവദിച്ചു കിട്ടിയ സ്പെഷല്‍ ലീവ് ജമീലക്ക് സര്‍പ്രൈസാവാന്‍ വേണ്ടി അറിയിക്കാതെ വിമാനം കയറുമ്പോഴും സത്താറിന്‍റെ മനസ്സില്‍ ജമീല മാത്രമാണ്. കാരണം സത്താറിനു ജമീല ജീവനാണ്.!!!
സത്താര്‍ വീടിന്‍റെ ഉമ്മറത്തെത്തുമ്പോള്‍ സമയം രാത്രി പതിനൊന്ന് കഴിഞ്ഞിരിന്നു. !!
വാതിലില്‍ മുട്ടി . തുറക്കുന്നില്ല. ! പിന്നെയും മുട്ടി . മറുപടിയില്ല .!
സത്താര്‍ മൊബൈല്‍ ഫോണ്‍ എടുത്ത് ജമീലയെ വിളിച്ചു !!.
“നിങ്ങള്‍വിളിക്കുന്ന സബ്‌ക്രൈബര്‍ പരിധിക്ക് പുറത്താണ് ദയവ് ചെയ്ത് അല്‍പ്പ സമയം കഴിഞ്ഞ് വീണ്ടും ശ്രമിക്കൂ….

കമ്പ്യൂട്ടര്‍ സത്താറിനോട് സംസാരിച്ചു.കൊണ്ടേയിരുന്നു.! കാരണം ജമീലയുടെ മൊബൈല്‍ പരിധിക്ക് പുറത്ത് തന്നെയാണ്.!! അല്‍പ്പ സമയം കഴിഞ്ഞ് വീണ്ടും ശ്രമിക്കുന്നതിനു മുന്‍പ് കെട്ടഴിഞ്ഞ മുടിയും ഉലഞ്ഞ സാരിയും വിയര്‍ത്ത ശരീരവുമായ് ജമീല വാതില്‍ തുറന്നു.!!
സത്താര്‍ അകത്ത് കയറും മുന്‍പ് അടുക്കള വാതിലിലൂടെ റേഷന്‍ കടക്കാരന്‍ പവിത്രന്‍ പുറത്ത് ചാടി..!!! സത്താര്‍ ഒന്നും മിണ്ടിയില്ല . കാരണം സത്താറിനു കെട്ട്യോള് ജമീലയെ വിശ്വാസമാണ്.!!
അകത്ത് കയറിയ സത്താര്‍ ഉത്തരത്തില്‍ തൂങ്ങി ഊഞ്ഞാലാടികൊണ്ടിരുന്നു. കാരണം സത്താറിനു ജമീല ജീവന്‍ തന്നെയാണ്.!!